പച്ചക്കറി കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

പച്ചക്കറി കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു


ബെംഗളൂരു (കര്‍ണാടക): ഉത്തര കര്‍ണാടകയില്‍ പച്ചക്കറി കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. യല്ലപുരയിലെ അറബൈല്‍ ഘട്ട് പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറികളും പഴങ്ങളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

40ലധികം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 16 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ യല്ലപുര ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.