പൂനെയില്‍ ഇന്ദ്രാണി നദിയിലേക്ക് പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു

പൂനെയില്‍ ഇന്ദ്രാണി നദിയിലേക്ക് പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു


പുനെ: പൂനെയ്ക്ക് സമീപം കുന്ദ്മാല വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇന്ദ്രയാണി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു. ഇരുപതിലേറെ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. 

വിനോദ സഞ്ചാരികള്‍ പാലത്തില്‍ നിന്നും പ്രകൃതിഭംഗ ആസ്വദിക്കവെ ഒരുഭാഗം തകര്‍ന്നു വീഴുകയായിരുന്നു. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. 

ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്.