വാഷിംഗ്ടണ്‍: ദീര്‍ഘകാലത്തെ മിഡില്‍ ഈസ്റ്റ് ശത്രുതയ്ക്ക് ഉടന്‍ സമാധാനമുണ്ടാകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ് ഇസ്രായേലും ഇറാനും തമ്മില്‍ കരാര്‍ ഉണ്ടാക്കണമെന്നും പറഞ്ഞു.
നിരവധി കോളുകളും മീറ്റിംഗുകളും നടക്കുന്നുണ്ടെന്നും ഇസ്രായേലും ഇറാനും തമ്മില്‍ ഉടന്‍ സമാധാനം കൈവരിക്കുമെന്നും യു എസ് വ്യക്തമാക്കി.
ഒന്നാം ട്രംപ് ഭരണകാലത്ത് രാജ്യങ്ങള്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴുള്ള ചില കാര്യങ്ങള്‍ ഉദ്ധരിച്ച പ്രസിഡന്റ് തനിക്ക് മുമ്പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ നയങ്ങളില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.