'ഞങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ചതിന് നന്ദി': ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് പിന്നാലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ പരിഹസിച്ച് അഭിജീത് ദിപ്‌കെ

'ഞങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ചതിന് നന്ദി': ധര്‍മേന്ദ്ര പ്രധാന്‍ രാജിക്ക് പിന്നാലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ പരിഹസിച്ച് അഭിജീത് ദിപ്‌കെ


ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച പ്രധാന്‍ രാജിവെച്ചത് രാജ്യത്തെ വിദ്യാര്‍ഥികളുടെയും സമരത്തിന് പിന്തുണ നല്‍കിയ ജനങ്ങളുടെയും വിജയമാണെന്ന് സി ജെ പി പ്രതികരിച്ചു.


ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ സി ജെ പി സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്‌കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെയും പരിഹാസവുമായി രംഗത്തെത്തി. 'ഞങ്ങളെ 'കോക്രോച്ചുകള്‍' എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറയുന്നു. അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുമായിരുന്നില്ല,' എന്ന് ദിപ്‌കെ പറഞ്ഞു.

രാജിക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ദിപ്‌കെ ഈ പരാമര്‍ശം നടത്തിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമ്മര്‍ദമാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് സി ജെ പിയുടെ നിലപാട്.