ന്യൂഡൽഹി : ഭർത്താവ് പിനാകി മിശ്രക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ജർമനിയിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷ ചടങ്ങിനിടെയാണ് നൃത്തമെന്നാണ് സൂചന. ഇളം കുങ്കുമ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ഇരുവരും പടിഞ്ഞാറൻ നൃത്തശൈലിയിലുള്ള ചുവടുകൾ വെക്കുന്നത് വിഡിയോയിൽ കാണാം.
ബി.ജെ.ഡി (ബിജു ജനതാദൾ) നേതാവ് പിനാകി മിശ്രയൊണ് മൊയ്ത വിവാഹം ചെയ്തത്. മേയ് മൂന്നാം തീയതിയായിരുന്നു ചടങ്ങ്. ഒഡിഷയിലെ പുരി സ്വദേശിയും മുതിർന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബർ 23നാണ് ജനനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളിൽ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പുരി മണ്ഡലത്തിൽനിന്ന് വിജയിച്ചു.
1974 ഒക്ടോബർ 12ന് അസമിൽ ജനിച്ച മഹുവ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ൽ തൃണമൂൽ കോൺഗ്രസിൽ എത്തി. 2019, 2024 തെരഞ്ഞെടുപ്പുകളിൽ പശ്ചിമബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജയിച്ചു.
ഭർത്താവ് പിനാകി മിശ്രക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര
