കാട്ടുപന്നി ക്ഷുദ്രജീവിയല്ല; കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി

കാട്ടുപന്നി ക്ഷുദ്രജീവിയല്ല; കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി


ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റില്ലെന്നും മന്ത്രാലയം അറിയിച്ചു. 

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ അവയെ കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എംപിമാർ രാജ്യസഭയിൽ ഉന്നയിച്ചപ്പോൾ തന്നെ അത് അനുവദിച്ചാൽ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്ര വനംമന്ത്രി പറഞ്ഞു. 

ഷെഡ്യൂൾ രണ്ടിലുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരികയാണ്.