ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗാസ ബോര്‍ഡ് ഓഫ് പീസില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗാസ ബോര്‍ഡ് ഓഫ് പീസില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിച്ചതായി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഗാസ ബോര്‍ഡ് ഓഫ് പീസ് അംഗമാക്കാന്‍ ക്ഷണിച്ചു. ഗാസയുടെ പുനര്‍നിര്‍മ്മാണവും ഇടക്കാല ഭരണ സംവിധാനവും പാളിച്ച കൂടാതെ നടപ്പാക്കുകയാണ് ഈ ആഗോള സമിതിയുടെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി 16-ന് പ്രസിഡന്റ് ട്രംപ് ഗാസ അഡ്മിനിസ്‌ട്രേഷന്‍ നാഷണല്‍ കമ്മിറ്റിയുടെ രൂപീകരണം പ്രഖ്യാപിക്കുകയും കൂടുതല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളും ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളും അടുത്ത ഏതാനും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും യു എസ് എംബസി പറഞ്ഞതായി വിയോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജനുവരി 15ന് പ്രഖ്യാപിച്ച ബോര്‍ഡ് യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ റിസൊല്യൂഷന്‍ 2803 അംഗീകരിച്ചിട്ടുണ്ട്. 

സൈനികവല്‍ക്കരണത്തിന്റെ നിരീക്ഷണം, മാനുഷിക സഹായം, അടിസ്ഥാന സൗകര്യ പുനര്‍നിര്‍മ്മാണം, നാഷണല്‍ കമ്മറ്റി ഫോര്‍ ദ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസയുടെ കീഴില്‍ സാങ്കേതിക വിദഗ്ധ പോളിറ്റിക്കല്‍ ഭരണ സംവിധാനം തുടങ്ങിയവയാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉദ്ദേശിക്കുന്നത്. 

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ, യു കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ജാരഡ് കുഷ്ണര്‍, സ്‌പെഷ്യല്‍ എന്‍വോയി സ്ടീവ് വിറ്റ്‌കോഫ്, വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബില്യണയര്‍ മാര്‍ക് റോവാന്‍, ഉപദേശകന്‍ റോബര്‍ട്ട് ഗബ്രിയല്‍ എന്നിവരാണ് സ്ഥാപക എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ഗാസയിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്ന മുന്‍ യു എന്‍ മിഡില്‍ ഈസ്റ്റ് എന്‍വോയ് നിക്കോളേ മ്ലഡിനോവ് ഹൈ റെപ്രസെന്റേറ്റീവ് ആയി സേവനം നല്‍കുന്നു. ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ തുര്‍ക്കി വിദേശമന്ത്രി ഹക്കാന്‍ ഫിദാന്‍, യു എ ഇ മന്ത്രി റീം അല്‍-ഹശിമി, ഖത്തര്‍ ഡിപ്ലോമാറ്റ് അലി അല്‍-തവാദി തുടങ്ങിയ പ്രതിനിധികളുമുണ്ട്. അമേരിക്കന്‍ നേതൃത്വം അറബ് പങ്കാളിത്തവുമായി സംയോജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഭാവിയില്‍ ആഗോള സംഘര്‍ഷങ്ങളെ നേരിടാന്‍ ബോര്‍ഡ് പ്രവര്‍ത്തിക്കാമെന്നും നിരവധി ലോകനേതാക്കളെ സ്ഥാപക അംഗങ്ങളായി ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയ്, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കര്‍ണി, തുര്‍ക്കി പ്രസിഡന്റ് റസപ് എര്‍ദോഗാന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ എല്‍-സിസി തുടങ്ങിയ തോക്കളെയാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

എന്നാല്‍ ബോര്‍ഡിന്റെ നിയമാധികാരം, പാലസ്തീന്‍ പ്രാതിനിത്യം, ഗാസയുടെ ഭാവി നിയന്ത്രണത്തില്‍ ബാഹ്യ സ്വാധീനം ഉണ്ടാക്കാനുള്ള സാധ്യത എന്നിവയെ സംബന്ധിച്ചുള്ള സംശയങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.