പാരീസ്/ ബ്രസ്സല്‍സ്: ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഏര്‍പ്പെടുത്തിയാല്‍ ആന്റി കോര്‍ഷന്‍ ഇന്‍സ്ട്രുമെന്റ് പ്രയോഗിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ ആവശ്യപ്പട്ടു. ഇത് നേരത്തെ ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല.
യൂറോപ്യന്‍ രാജ്യമല്ലാത്ത മറ്റൊരിടത്തു നിന്നും സാമ്പത്തിക സമ്മര്‍ദ്ദം, ഭീഷണി മുതലായവയെ നേരിടാന്‍ യൂറോപ്പ് അംഗരാജ്യങ്ങളുടെ സംരക്ഷണത്തിന് 'വ്യാപാര- രക്ഷാ ആയുധം' എന്ന നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
യുറോപ്യന്‍ രാജ്യമല്ലാത്തവ സാമ്പത്തികമോ നയപരമായോ സമ്മര്‍ദ്ദം ചുമത്തുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏകോപിതമായ നടപടികള്‍ സ്വീകരിക്കാനാകും.
യൂറോപ്യന്‍ കമ്മിഷന്‍ സാമ്പത്തിക സമ്മര്‍ദ്ദം അന്വേഷിക്കുകയും സംവാദത്തിന് ശ്രമിക്കുകയും ആവശ്യമായ പക്ഷം താരിഫുകള്‍, വ്യാപാര നിയന്ത്രണങ്ങള്‍, നിക്ഷേപ പരിധികള്‍, യൂറോപ്യന്‍ യൂണിയന്‍ പൊതു ലെവലിലുള്ള പ്രൊക്യൂര്‍മെന്റില്‍ ഉള്‍പ്പെടുത്താതിരിക്കുക തുടങ്ങിയ പ്രതികാര നടപടികള്‍ സ്വീകരിക്കാനുമാണ് അനുവാദം.
ഉപാധി യൂറോപ്യന്‍ യൂണിന്റെയും അംഗരാജ്യങ്ങളുടെയും സ്വയംഭരണ തീരുമാനങ്ങളെ ബാധിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.
ജനുവരി 16-ന് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമം ട്രംപ് ശക്തിപ്പെടുത്തുകയും നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയും താരിഫ് സാധ്യതയും ചുമത്തിയതിന് പിന്നാലെയാണ് ഈ നയം സ്വീകരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും ട്രംപ് നീക്കത്തിന് സൂക്ഷ്മ പ്രതികരണം നല്‍കുകയും സംയുക്ത മൂല്യങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ് റഷ്യയുടെ യുക്രൈന്‍ നടപടികളുമായി താരതമ്യം ചെയ്താണ് ട്രംപ് ഭീഷണികളെ കര്‍ശനമായി വിമര്‍ശിച്ചത്.
ഇത്തരം സാമ്പത്തിക ഭീഷണികള്‍ ഏര്‍പ്പെടുത്തുന്നത് തെറ്റായ നടപടിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പ്രസ്താവിച്ചു. പുതിയ പിഴ ചുമത്തുന്നത് തെറ്റാണെന്നും താന്‍ ട്രംപുമായി സംസാരിക്കുകയും തന്റെ അഭിപ്രായങ്ങള്‍ അറിയിച്ചതായും മെലോണി മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് അനുകൂലിയായാണ് മെലോണി അറിയപ്പെടുന്നത്.
