കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിനെ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി-കുറ്റിയാടി റൂട്ടില്‍ ജീപ്പ് ഡ്രൈവറായിരുന്നു.
ഭാര്യയെ മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനായി എത്തിച്ചശേഷം തിങ്കളാഴ്ച രാത്രി വിനു ജീപ്പില്‍ വിശ്രമിക്കാന്‍ പോയിരുന്നു. ചൊവ്വാഴ്ച വിനുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ടോടെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയെ പ്രസവത്തിന് എത്തിച്ച യുവാവിനെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
