സ്‌കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു


തളിപ്പറമ്പ്: വൈകിട്ട് സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. 

ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ (11) ആണ് മരിച്ചത്. എം പി രാജേഷിന്റെ മകളാണ്. വളക്കൈയില്‍ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.