തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേയുണ്ടായ സി.പി.എം ആക്രമണത്തിൽ ഏഴോളം പേർ അറസ്റ്റിൽ. പോലീസ് നൽകിയ 10 പേരിൽ നിന്ന് ആറ് പേരെ സി.പി.എം കൈമാറുകയായിരുന്നെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് അടക്കമുള്ളവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തമ്പാനൂര്‍ പോലീസ് അറിയിച്ചു.
മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും വിട്ടവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രതികൾ ഇരിക്കുന്നതായി കണ്ടെത്തിയ സി.പി.എം പാളയം ഏരിയ കമ്മിറ്റി ഓഫീസ് പോലീസ് വളഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ സമ്മതിച്ചിരുന്നില്ല. തുടർന്ന് 10 പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: 7 പേർ അറസ്റ്റിൽ, 6 പേരെ സി.പി.എം കൈമാറി; വധശ്രമത്തിന് കേസ്
