ന്യൂഡൽഹി: സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയതിനെതിരേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം.എ.ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.
പിണറായിയുടെ വസതിയിലെ ഇ.ഡി റെയ്ഡ്: ഡൽഹിയിലും സി.പി.എം പ്രതിഷേധം, സംഘർഷം
