മാലിന്യ സംസ്‌ക്കരണ യൂണിറ്റില്‍ അപകടം; മൂന്നുപേര്‍ മരിച്ചു

മാലിന്യ സംസ്‌ക്കരണ യൂണിറ്റില്‍ അപകടം; മൂന്നുപേര്‍ മരിച്ചു


മലപ്പുറം: അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കോഴി ഫാമിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം.

രണ്ട് ബിഹാര്‍ സ്വദേശികളും ഒരു അസം സ്വദേശിയുമാണ് മരിച്ചത്. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.