മറുനാടന്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണം

മറുനാടന്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണം


തൊടുപുഴ: 'മറുനാടന്‍ മലയാളി' എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കുനേരെ ആക്രമണം. സംഭവത്തില്‍ അദ്ദേഹത്തിന് മുഖത്ത് പരുക്കേറ്റു. എന്നാല്‍ പരുക്ക് ഗുരുതരമല്ല. 

മങ്ങാട്ട് കവലയില്‍ വെച്ച് ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാജന്‍ സ്‌കറിയ. 

ഇടിയുടെ ആഘാതത്തില്‍ മുഖം സ്റ്റിയറിങ്ങില്‍ ഇടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.