ജക്കാർത്ത: ഇന്തോനേഷ്യയിൽ നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ് നൽകുന്നതിനെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.
ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങൾ അഗ്‌നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങൾക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജക്കാർത്തയിൽ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജക്കാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.
ഇന്തോനേഷ്യയിൽ കലാപം; 3 പേർകൊല്ലപ്പെട്ടു, പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് ജനങ്ങൾ തീയിട്ടു
