കൊച്ചി ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഓയിലുമായി കപ്പലുകള്‍ എത്തുന്നതു തല്‍ക്കാലത്തേക്കെങ്കിലും തുടരും. ഈ മാസം തന്നെ രണ്ടു ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ റഷ്യയില്‍ നിന്നു കൊച്ചിയിലെത്തും.
റഷ്യയിലെ മുര്‍മാന്‍സ്‌ക് തുറമുഖത്തു നിന്നു ക്രൂഡുമായി എത്തുന്നതു 'മതാരി'യെന്ന ടാങ്കറാണ്; 30 ന്. തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമൊരു ക്രൂഡ് ടാങ്കറെത്തും. 31 നാണു റഷ്യയിലെ ഊസ്റ്റ് ലൂഗ തുറമുഖത്തു നിന്നു 'മിനര്‍വ എല്ലീ' എത്തുന്നത്.
റിഫൈനറികളോടു ചേര്‍ന്നുള്ള വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഇപ്പോഴും എത്തുന്നുണ്ട്. അതേസമയം, ക്രൂഡ് വാങ്ങുന്നതു സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു പുറമേ, റിലയന്‍സും നയാരയും റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്.
റഷ്യന്‍ എണ്ണക്കപ്പലുകള്‍ കൊച്ചി തുറമുഖത്തേക്കും എത്തുന്നു; ഇറക്കുമതി തുടരും
