തിരുവല്ലയില്‍ കാറിനുള്ളില്‍ സ്ത്രീയുടെയും പുരുഷന്റെയും കത്തിക്കരിഞ്ഞ ശരീരങ്ങള്‍; മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

തിരുവല്ലയില്‍ കാറിനുള്ളില്‍ സ്ത്രീയുടെയും പുരുഷന്റെയും  കത്തിക്കരിഞ്ഞ ശരീരങ്ങള്‍; മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞില്ല


തിരുവല്ല: പെരിങ്ങരയില്‍ കാറിനുള്ളില്‍ രണ്ടുപേര്‍ വെന്തുമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത് എന്നാണ് വിവരം. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വേളൂര്‍ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

പോലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണപ്പോഴാണ് കാറിനുള്ളില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശി രാജു തോമസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്ത് പട്രോളിനിങ്ങിനിറങ്ങിയ പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ടത്. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. എങ്ങിനെയാണ് വാഹനം കത്തിയതെന്നും വ്യക്തമല്ല. വിദഗ്ധര്‍ വന്ന് പരിശോധിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു