പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി കോൺഗ്രസ് നേതാവ് പ്രത്യേക വഴിപാടുമായി രംഗത്ത്. തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ സിഎം അനിൽ കുമാറാണ് പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്തിയത്.
കൈപ്പത്തി പ്രതിഷ്ഠയാൽ ശ്രദ്ധേയമായ ഈ ക്ഷേത്രത്തിൽ പതിവായി പോകാറുണ്ടെന്നും, കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്ന പോലെ തന്നെയാണ് തനിക്ക് പ്രിയപ്പെട്ട നേതാവായ വേണുഗോപാലിനായി വഴിപാട് നടത്തിയതെന്നും അനിൽ കുമാർ പറഞ്ഞു. 'മനസ്സിൽ നിന്നുള്ള ആഗ്രഹമാണ്-കെ.സി. മുഖ്യമന്ത്രിയാകണം. അതിനായിട്ടാണ് ഈ വഴിപാട്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിനുള്ളിലെ നേതൃത്വചർച്ചകൾക്കിടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ 'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്ന സതീശൻ അനുകൂല സന്ദേശമാണ് ശ്രദ്ധേയമായത്.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം തുലാഭാരവുമായി കോൺഗ്രസ് നേതാവ്
