ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ കേരളത്തിലെ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ കേരളത്തിലെ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും


കൊച്ചി: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലുമായി ബുധനാഴ്ച കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും.  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം  കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ല എന്നാണ് അറിയുന്നത്.