തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ആര്‍ എസ് എസ് പരാമര്‍ശത്തെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എ ഡി ജി പി- ആര്‍ എസ് എസ് കൂടിക്കാഴ്ച്ചയില്‍ സ്പീക്കറുടെ നിലപാട് തെറ്റാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഷംസീര്‍ അങ്ങനെ പറയരുതായിരുന്നു എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എ ഡി ജി പി അജിത്കുമാറിനെ മാറ്റാതെ അന്വേഷണം ഫലപ്രദമാകില്ലെന്നും അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദമാക്കി.
എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം. ആര്‍ എസ് എസ് രാജ്യത്തിന്റെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്ന് എ ഡി ജി പി പറഞ്ഞതായും ഷംസീര്‍ പറഞ്ഞിരുന്നു. എ ഡി ജി പി ആര്‍ എസ് എസ് നേതാവിനെ കണ്ട കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണെന്നും വ്യക്തികള്‍ ആര്‍ എസ് എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.