കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെനിയക്കാരനില്‍ നിന്ന് 13 കോടി രൂപയുടെ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു.
എന്‍ജെന്‍ഗ ഫിലിപ്പ് എന്‍ജോറോഗ് എന്നയാളില്‍ നിന്നാണ് 1,300 ഗ്രാം കൊക്കെയ്ന്‍ ഡിആര്‍ഐ പിടിച്ചെടുത്തത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഇയാളുടെ മലാശയത്തില്‍ നിന്ന് 200 ഗ്രാം ഭാരമുള്ള പത്ത് ഗുളികകളും ചെക്ക് ഇന്‍ ബാഗിലെ മദ്യക്കുപ്പിയില്‍ നിന്ന് 1,100 ഗ്രാം കൊക്കെയ്ന്‍ ദ്രാവക രൂപത്തിലുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
കഴിഞ്ഞ മാസം സിഐഎഎല്ലില്‍ എത്തിയ രണ്ട് ടാന്‍സാനിയക്കാരില്‍ നിന്ന് 32 കോടി രൂപ വിലമതിക്കുന്ന 3.2 കിലോഗ്രാം കൊക്കെയ്ന്‍ ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനില്‍ നിന്ന് 13 കോടി രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു
