കൊച്ചി: ചെലവുകുറഞ്ഞ പ്രാദേശിക വിമാന സർവീസുകൾ സാധ്യമാക്കുന്ന ഫ്‌ളൈ91
എയർലൈൻസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങി.
കൊച്ചി-ലക്ഷദ്വീപ് റൂട്ടിൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ
ഇൻഡിഗോയും അലയൻസ് എയറും സിയാലിൽ നിന്ന് കൊച്ചി-ലക്ഷദ്വീപ് റൂട്ടിൽ പ്രതിദിന
സർവീസുകൾ നടത്തുന്നുണ്ട്.
എയർപോർട്ട് ഡയറക്ടർ മനു ജി. സർവീസ്
ഉദ്ഘാടനം ചെയ്തു. ഫ്‌ളൈ91ന്റെ ഗ്രൗണ്ട് ഓപ്പറേഷൻസും ഇൻഫ്‌ളൈറ്റ് സർവീസസും
കൈകാര്യം ചെയ്യുന്ന ഡയറക്ടർ ഗൗതം സലാസ്‌കർ, എയർപോർട്ട് സർവീസസ് വിഭാഗം
മേധാവി അനുപ് വെട്ടിയാംകുന്നത്ത്, സ്റ്റേഷൻ മാനേജർ ജെറിൻ സി. ജോയ് എന്നിവർ
ചടങ്ങിൽ പങ്കെടുത്തു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സി.ഐ.എസ്.എഫ്
എന്നീ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരും സിയാൽ ഉദ്യോഗസ്ഥരും ചടങ്ങിൽ
പങ്കെടുത്തു. സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി, ഫ്‌ളൈ 91ന്റെ
കൊച്ചി-ലക്ഷദ്വീപ് റൂട്ടിലെ ആദ്യ യാത്രക്കാരെ ടെർമിനലിലെ ചെക്ക്ഇൻ ഏരിയയിൽ
ഔപചാരികമായി സ്വാഗതം ചെയ്തു.
സിയാലിൽ പ്രവർത്തനമാരംഭിച്ച് ഫ്‌ളൈ 91 എയർലൈൻസ്; പുതിയ കൊച്ചി-ലക്ഷദ്വീപ് സർവീസിന് തുടക്കം
