നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു


കണ്ണൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കണ്ണൂര്‍- മട്ടന്നൂര്‍ പാതയില്‍ ചാലോടിനു സമീപം കൂടാളി കുംഭത്ത് വെള്ളിയാഴ്ച രാത്രി 11.10ഓടെയാണ് സംഭവം.

വിവാഹത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സുഹൃത്തുക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

ഹര്‍ഷ്, പരംചേത്രി, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റുള്ളവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളുമാണെന്നാണ് വിവരം. ഷാനിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരികെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിനു തീപിടിച്ചു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തിയശേഷം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ട പുറത്തെടുത്ത്. വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡി സ്ഥലത്തെത്തി. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.