ഇടുക്കി ഉപ്പുതറ ഒന്‍പത് ഏക്കറില്‍ ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കടബാധ്യതയാണ് മരണകാരണം എന്നാണ് നിഗമനം.
സജീവന്റെ അമ്മയാണ് നാല് പേരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സജീവന്‍. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് സജീവന്റെ ഓട്ടോറിക്ഷ സിസി ചെയ്തു കൊണ്ടുപോയിരുന്നുവെന്നും വിവരമുണ്ട്. മറ്റ് കടബാധ്യതകളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
കടബാധ്യത: ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കി
