അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജഗന്‍ മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ്ക്കും തിരിച്ചടി, 793 കോടി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജഗന്‍ മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ്ക്കും തിരിച്ചടി, 793 കോടി കണ്ടുകെട്ടി


ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി. ജഗന്റെ ഡാല്‍മിയ സിമന്റ്‌സിലുള്ള ഇരുപത്തിയേഴര ക്കോടി രൂപയുടെ ഓഹരി ഇ ഡി കണ്ടുകെട്ടി. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ മൂല്യമുള്ള സ്വത്താണ് ഇ ഡി ആകെ കണ്ടുകെട്ടിയത്. 2011 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് നടപടി

14 വര്‍ഷം മുന്‍പുള്ള കേസില്‍ ആണ് ഇ ഡി യുടെ നടപടി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗന്റെ ഉടമസ്ഥതയില്‍ ഉള്ള രണ്ട് കമ്പനികളില്‍ ഡാല്‍മിയ സിമന്റ്‌സ് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പകരമായി ജഗന്‍ മോഹന്‍ വഴി കഡപ്പയില്‍ 407 ഹെക്ടര്‍ ഭൂമിയില്‍ ഡാല്‍മിയ സിമന്റ്‌സിന് ഖനനാനുമതി ലഭിച്ചെന്നാണ് ഇ ഡി യുടെയും സിബിഐ യുടെയും കണ്ടെത്തല്‍. ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ കമ്പനിയുടെ ഓഹരികള്‍ ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതിന്റെ തുക ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇ ഡി യുടെ നീക്കം.

മാര്‍ച്ച് 31 നാണ് ഇ ഡി നടപടി എടുത്തതെങ്കിലും ഇന്നലെയാണ് ഡാല്‍മിയ കമ്പനിക്ക് നോട്ടീസ് ലഭിച്ചത്. നിയപോരാട്ടം തുടരുമെന്ന് സാല്‍മിയ കമ്പനി വ്യക്തമാക്കി. ജഗന്‍ മോഹന്‍ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല