വാഷിംഗ്ടണ്‍: ഒരു കരാര്‍ സാധ്യമാകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞു.
യൂറോപ്യന്‍, യുക്രെയ്ന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാരീസില്‍ സംസാരിച്ച റൂബിയോ, ഒരു കരാറിലെത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും താല്‍പ്പര്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ലോകമെമ്പാടും മറ്റ് നിരവധി മുന്‍ഗണനകള്‍ ഉണ്ടെന്നും പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്ന് യുഎസ്
