ഫ്‌ളോറിഡ : ഫ്‌ളോറിഡ സര്‍വകലാശാലയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാള്‍ ഒരു ഷെരീഫ് വനിത ഡെപ്യൂട്ടിയുടെ മകനായാ ഫീനിക്‌സ് ഇക്‌നര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി യൂണിയന്‍ കെട്ടിടത്തിന് സമീപമാണ് ഇരുപതുകാരനായ ഇയാള്‍ വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥയായ അമ്മയുടെ സര്‍വീസ് റിവോള്‍വര്‍ കൈവശപ്പെടുത്തിയാണ് യുവാവ് വെടിവയ്പ്പുനടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് അറിയിച്ചു.
വെടിവെപ്പിനെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 'ഇതൊരു ഭയാനകമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകമാണ്. ട്രംപ് പറഞ്ഞു.
വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടു. മുന്‍കരുതല്‍ എന്ന നിലയില്‍, വ്യാഴാഴച്ചയും വെള്ളിയാഴ്ച്ചയും ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കി.
ടലഹസിയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫ്‌ളോറിഡയിലെ 12 പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്. 44,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഫ്‌ളോറിഡ സര്‍വകലാശാല കാമ്പസില്‍ വെടിവെയ്പ്പ്; രണ്ടുപേര്‍കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്
