കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 2.25 കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫവാസ് പിടിയിലായി.
ഡിആര്‍ഡിഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബാങ്കോക്കില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവരുകയായിരുന്നു കഞ്ചാവ്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.