ശബരിമല: വിവാദങ്ങള്‍ക്കിടെ ശബരിമല സന്നിധാനത്ത് ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു. തുലാമാസ പൂജയ്ക്കായി ക്ഷേത്രം തുറന്നതിനു പിന്നാലെയാണ് പാളികള്‍ ഘടിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് തടസം വരാത്ത രീതിയിലായിരുന്നു പാളികള്‍ സ്ഥാപിച്ചത്. 14 പാളികളാണ് തിരികെ ഘടിപ്പിച്ചത്.
സെപ്റ്റംബര്‍ 7നാണ് സ്വര്‍ണം പൂശാനായി പാളികള്‍ ഇളക്കിയെടുത്തത്. തൊട്ടു പിന്നാലെയാണ് പാളിയിലെ സ്വര്‍ണമോഷണം ഉള്‍പ്പെടെ വെളിച്ചത്ത് വന്നത്. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളികളാണ് ചെമ്പ് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് രേഖപ്പെടുത്തിയത്.