ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികര്‍ക്കു നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ വാരിസ്ഥാനിലുള്ള പാക് സൈനിക ക്യാംപിനടുത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 13 സൈനികര്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക ക്യാംപിലേയ്ക്ക് ഓടിച്ചു കയറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്യാംപിലേയ്ക്ക് കടന്നു കയറി ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ വധിച്ചതായി പാക്കിസ്ഥാന്‍ പറഞ്ഞു.
തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ബജൗറിലെ മാമുണ്ട് തന്‍ഗി ഷാ പ്രദേശത്തും സ്‌ഫോടനം നടന്നതായി വിവരമുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തില്‍ നിന്ന് ശക്തമായ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.