അനന്തു അജിയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന് എം പി

അനന്തു അജിയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന് എം പി


ന്യൂഡല്‍ഹി: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സന്തോഷ് കുമാര്‍ എം പി ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചു.

പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് എം പി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ടം മനുഷ്യാവകാശ കമ്മിഷന്‍ തന്നെ വഹിക്കണമെന്നും കത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 14നായിരുന്നു ആര്‍ എസ് എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് അനന്തു അജി ജീവനൊടുക്കിയത്.

മരണമൊഴി എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അനന്തു ആത്മഹത്യ ചെയ്തത്.