മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ്‌ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ്‌ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു


കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവ!ര്‍ത്തനം അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കമ്മിഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാര്‍ശകള്‍ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവ!ര്‍ത്തനം അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകുംവരെ ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് താല്‍ക്കാലികമായി കമ്മിഷന് തുടരാനുള്ള അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നല്‍കിയത്. ജുഡീഷ്യല്‍ കമ്മിഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ ഡിവിഷന്‍ ബെഞ്ചിലെ അപ്പീലിന്‍മേലുളള ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കൂവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്‌