ഇസ്രായേല്‍ നടി അഭിനയിക്കുന്ന ഡിസ്‌നി സ്‌നോവൈറ്റിന് ലെബനാനില്‍ വിലക്ക്

ഇസ്രായേല്‍ നടി അഭിനയിക്കുന്ന ഡിസ്‌നി സ്‌നോവൈറ്റിന് ലെബനാനില്‍ വിലക്ക്


ബെയ്‌റൂത്ത്: ഇസ്രയേല്‍ നടി അഭിനയിക്കുന്നതിനാല്‍ ഡിസ്‌നിയുടെ സ്‌നോവൈറ്റ് റീമേക്ക് ലെബനാനിലെ തിയേറ്ററുകളില്‍ വിലക്കി. ഇസ്രയേല്‍ നടി ഗാല്‍ ഗാഡറ്റ് ആണ് ചിത്രത്തില്‍ രാജ്ഞിയായി വേഷമിടുന്നത്. 

ഗാല്‍ ഗാഡറ്റ് ഇസ്രയേല്‍ സൈന്യത്തിനു വേണ്ടി ജോലി ചെയ്തിരുന്നു. മാത്രമല്ല ഇസ്രയേല്‍ നയങ്ങളെ നടി നിരന്തരമായി പിന്തുണയ്ക്കാറുമുണ്ട്.

അതു കൊണ്ടു തന്നെ ലെബനന്റെ ഇസ്രയേല്‍ ബോയ്‌കോട്ട് ലിസ്റ്റില്‍ ഗാല്‍ ഗാഡറ്റ് ഇടം പിടിച്ചിരുന്നു. ലബനന്‍ ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാറാണ് സിനിമ വിലക്കാന്‍ ഉത്തരവിട്ടത്.