തി്രുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; രണ്ട് ജീവനക്കാരെ കാണാതായി

തി്രുവനന്തപുരത്ത് ഹോട്ടലുടമ കൊല്ലപ്പെട്ടു; രണ്ട് ജീവനക്കാരെ കാണാതായി


തിരുവനന്തപുരം: ഹോട്ടലുടമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു. സംഭവ ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികളെ കാണാതായതായി പൊലീസ് പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാൾ സ്വദേശിയെയുമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.