കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) എട്ടാമത് മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് കലൂരിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. മാധ്യമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മാധ്യമ ശ്രീ പുരസ്‌കാരം നല്‍കി 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്‌ലവേഴ്‌സ് ടിവി ഡറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍നായരെ ആദരിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
ഈ അവാര്‍ഡ് വാങ്ങിക്കുന്നതിലൂടെ അമേരിക്കന്‍ മലയാളികളെയും അവരുടെ ജന്മനാടിനോടുള്ള സ്‌നേഹത്തേയും വിലമതിക്കുകയും ആദരിക്കുകയുമാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല കാരണങ്ങളാല്‍ അവാര്‍ഡ് ചിലര്‍ ബഹിഷ്‌കരിച്ചതായി അറിഞ്ഞെന്നും അത് ഐപിസിഎന്‍എയുടെ അധ്വാനത്തേയും സ്‌നേഹത്തേയും കണ്ടില്ലെന്നു നടിക്കുന്നതിനു തുല്യമാണെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. പ്രവാസി മലയാളികളാണ് കേരളത്തിന്റെ ശക്തിയെന്നും കേരളത്തില്‍ ഒരു കരിയില അനങ്ങിയാന്‍ പോലും അവര്‍ ജാഗ്രതയോടെ ഉറ്റുനോക്കുന്നവരും സഹായവുമായി ഓടിയെത്തുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. എല്‍. തോമസ് ( മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍/ ഡയറക്ടര്‍ കേരള മീഡിയ അക്കാദമി), പേഴ്‌സി ജോസഫ് ( വൈസ് പ്രസിഡന്റ് , വിഷ്വലൈസേഷന്‍ , ഏഷ്യാനെറ്റ്), എന്‍. പി. ചന്ദ്രശേഖരന്‍ ( ഡയറക്ടര്‍, കൈരളി ടിവി), പി. ശ്രീകുമാര്‍ ( ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍), അനില്‍ നമ്പ്യാര്‍ (എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ജനം ടിവി) ,കേരള മീഡിയ അക്കാദമി ( ചെയര്‍മാന്‍ ആര്‍. എസ്. ബാബു). അമേരിക്കയില്‍ നിന്നുള്ള ഡോ. ജോര്‍ജ് മരങ്ങോളി ( പ്രഭാതം, നോര്‍ത്ത് അമേരിക്കയിലെ ആദ്യ വാര്‍ത്താപത്രം) എന്നിവര്‍ പയനിയര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
രഞ്ജിത് രാമചന്ദ്രന്‍ ( ന്യൂസ് 18, മികച്ച വാര്‍ത്താ അവതാരകന്‍ ), ടോം കുര്യാക്കോസ് ( ന്യൂസ് 18, മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍), സിന്ധുകുമാര്‍ ( മികച്ച ന്യൂസ് ക്യാമറമാന്‍, മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ ( എഷ്യാനെറ്റ് ന്യൂസ്, മികച്ച ന്യൂസ് വിഡിയോ എഡിറ്റര്‍), സെര്‍ജോ വിജയരാജ്, സ്റ്റാര്‍ സിങ്ങര്‍ ( ഏഷ്യാനെറ്റ്, മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും ), ഷില്ലര്‍ സ്റ്റീഫന്‍ (മികച്ച പത്ര റിപ്പോര്‍ട്ടര്‍, മലയാള മനോരമ), അജി പുഷ്‌കര്‍ ( റിപ്പോര്‍ട്ടര്‍ ടിവി, മികച്ച ടെക്‌നിക്കല്‍ ക്രിയേറ്റിവ് പേഴ്‌സന്‍), എന്‍. ആര്‍. സുധര്‍മദാസ് ( കേരളകൌമുദി, മികച്ച പത്ര ഫൊട്ടോഗ്രഫര്‍ ), അമൃത എ.യു. ( സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി ഓണ്‍ലൈന്‍), ഗോകുല്‍ വേണുഗോപാല്‍ ( ബെസ്റ്റ് അപ് കമ്മിങ് ജേര്‍ണലിസ്റ്റ് , ജനം ടിവി),-ഞഖ ഫസ് ലു (അഞച ന്യൂസ് / ഒകഠ എങ ദുബായ്, മികച്ച റേഡിയോ ജേര്‍ണലിസ്റ്റ്/ ജോക്കി ) മികച്ച പ്രസ് ക്ലബ് തിരുവനന്തപുരം, ബി. അഭിജിത് (ACV ഹെഡ്,സ്‌പെഷല്‍ ജൂറി അവാര്‍ഡ്), രാജേഷ് ആര്‍ നായര്‍ ( പ്രൊഡ്യൂസര്‍ ഫ്‌ലവേഴ്‌സ് ടിവി, സ്‌പെഷല്‍ ജൂറി അവാര്‍ഡ്) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
അതിവേഗ മാറ്റങ്ങളുടെ ഈ കാലത്ത് ജനാധിപത്യവും മാധ്യമരംഗവും വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഏകാധിപതികളായ ലോക നേതാക്കള്‍ ഇക്കാലത്തെ മാധ്യമങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു.
മാധ്യമ പുരസ്‌കാരദാന ചടങ്ങിലെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി. ഡി. സതീശന്‍. ഔദ്യോഗിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറി, അത് പിന്നീട് ക്ലൗഡ് മീഡിയക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനും വഴിമാറി. ചെറുത്തുനില്‍ക്കുന്ന വരെ ഇല്ലാതാക്കാനും അവരുടെ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഇതാണ് സ്ഥിതി- വി. ഡി. സതീശന്‍ പറഞ്ഞു. നാട്ടിലെ വേരുകള്‍ വിസ്മരിക്കാതെ മൈലുകള്‍ അപ്പുറം ഇരുന്ന് കേരളത്തെ നെഞ്ചേറ്റുന്ന അമേരിക്കന്‍ പ്രവാസികളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും മാധ്യമ അവാര്‍ഡുകള്‍ നേടിവരെ അഭിനന്ദിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു