ലോസ് ആഞ്ചലസില്‍ കത്തിപ്പടരുന്ന കാട്ടുതീയില്‍ നിരവധി സെലിബ്രിറ്റികളുടെ വീടുകളും വസ്തുവകകളും അഗ്നിക്കിരയായി. പാരീസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റി എന്നിവരും കാട്ടുതീയില്‍ വീടുകള്‍ കത്തിനശിച്ച സെലിബ്രിറ്റികളില്‍ ഉള്‍പ്പെടുന്നു.
ഹോട്ടല്‍ ഉടമയും റിയാലിറ്റി ടിവി താരവുമായ ഹില്‍ട്ടണ്‍ കത്തിനശിച്ച തന്റെ സ്വത്തിന്റെ അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. 'ഹൃദയം തകര്‍ന്നുപോയെന്നും നാശം വിവരണാതീതമാണെന്നും അവര്‍ പറഞ്ഞു.
1979 മുതല്‍ താമസിച്ചിരുന്ന പസഫിക് പാലിസേഡ്‌സ് വീട് നഷ്ടപ്പെട്ടതില്‍ താനും ഭാര്യ ജാനിസും ഏറെ ദിഖിതരാണെന്ന് നടന്‍ ക്രിസ്റ്റല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
തനിക്ക് തന്റെ 'സ്വപ്‌ന ഭവനം' നഷ്ടപ്പെട്ടതായി ടിവി അവതാരകന്‍ റിക്കി ലേക്ക് പറഞ്ഞു, 'ഈ മഹാദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരോടുമൊപ്പം താനും ദുഃഖിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് ഓഫീസ് താരം റെയ്‌ന വില്‍സണ്‍ തന്റെ കത്തി നശിച്ച വീടിന്റെ വീഡിയോ പങ്കിട്ടു, കാട്ടുതീയില്‍ നിന്ന് ഒരു 'വിലപ്പെട്ട പാഠം' പഠിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു.
നടന്മാരായ സര്‍ ആന്റണി ഹോപ്കിന്‍സ്, ജോണ്‍ ഗുഡ്മാന്‍, അന്ന ഫാരിസ്, കാരി എല്‍വസ് എന്നിവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പസഫിക് പാലിസേഡ്‌സ് നിവാസിയായ നടന്‍ സ്റ്റീവ് ഗുട്ടന്‍ബര്‍ഗ് അഗ്‌നിശമന എഞ്ചിനുകള്‍ക്ക് വഴിയൊരുക്കാന്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ നീക്കാന്‍ സഹായിച്ചു.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് സസെക്‌സ്, ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ട്..
'ഒരു സുഹൃത്തിനോ പ്രിയപ്പെട്ടവര്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ ഒഴിഞ്ഞുപോകേണ്ടിവന്നാല്‍, നിങ്ങളുടെ വീട്ടില്‍ അവര്‍ക്ക് സുരക്ഷിതമായ ഒരു അഭയം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ദയവായി ചെയ്യണമെന്ന് സുരക്ഷിതമേഖലയിലുള്ളവരോട് തങ്ങളുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയില്‍ ഹാരിയും മേഗനും അഭ്യര്‍ത്ഥിച്ചു.
ലോസ് ആഞ്ചലസ് കാട്ടുതീയില്‍ നിരവധി പ്രമുഖരുടെ വീടുകളും കത്തി നശിച്ചു