കാസര്‍ഗോഡ് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിയായ ഫാ. പോള്‍ തട്ടുംപറമ്പില്‍ കാസര്‍ഗോഡ് കോടതിയില്‍ കീഴടങ്ങി.
ഫാദര്‍ പോളിന് വേണ്ടിയുള്ള പോലീസ് തെരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണങ്ങള്‍ വ്യാപകമായിരുന്നു. മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പോലീസ് സാവകാശം നല്‍കുന്നു എന്നായിരുന്നു ആരോപണം. പോള്‍ തട്ടുംപറമ്പില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് കാസര്‍ഗോഡ് കോടതിയില്‍ പ്രതി കീഴടങ്ങിയത്.
ഏകദേശം ഒന്നര വര്‍ഷത്തോളം കാസര്‍ഗോഡ് അതിരുമാവ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയായി പോള്‍ തട്ടുംപറമ്പില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവില്‍ പോള്‍ തട്ടുംപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെ ആണ് പ്രതി ഒളിവില്‍ മുങ്ങിയത്.
പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഫാ. പോള്‍ തട്ടുംപറമ്പില്‍ കാസര്‍ഗോഡ് കോടതിയില്‍ കീഴടങ്ങി
