എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി

എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി


കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്. 46 ഗ്രാം എംഡിഎംഎയാണ് സ്വകാര്യഭാഗത്തു നിന്ന് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവര്‍ അറസ്റ്റില്‍ ആയിരുന്നു.

കര്‍ണാടകത്തില്‍ നിന്നും കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് എംഡിഎംഎയുമായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ തന്നെ സിറ്റി പരിധിയില്‍ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.