മുഖ്യമന്ത്രി ആ ഉത്തരവ് പിൻവലിപ്പിച്ചത് നന്നായി: മുരളി തുമ്മാരുകുടി

മുഖ്യമന്ത്രി ആ ഉത്തരവ് പിൻവലിപ്പിച്ചത് നന്നായി: മുരളി തുമ്മാരുകുടി


ശാസ്ത്രജ്ഞർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല പ്രശ്നം

ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​മാ​യ​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​പ​ഠ​ന​ത്തി​നും​ ​സ​ന്ദ​ർ​ശ​ന​ത്തി​നും​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണ​മെ​ന്ന് ​റ​വ​ന്യൂ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി​ങ്കു​ ​ബി​സ്വാ​ളി​ന്റെ​ ​ഉ​ത്ത​ര​വ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിച്ചത് നന്നായെന്ന് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി.

വിഷയത്തിൽ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി. ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല നമ്മുടെ പ്രശ്നമെന്നും,​ യഥാർത്ഥ ശാസ്ത്രജ്ഞന്മാർ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങൾ വർഷങ്ങൾക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറെ നന്ദി മുഖ്യമന്ത്രി പിണറായി വിജയൻ, ശരിയായ നിർദ്ദേശമാണ്, വളരെ സന്തോഷം നൽകുന്ന ഒന്നാണ്, പ്രതീക്ഷിച്ചതാണ്.

മാതൃകാപരമായ ദുരന്ത നിവാരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിനിടക്ക് ഇത്തരത്തിൽ ഒരു നിയന്ത്രണത്തിന്റെ ആവശ്യമില്ലായിരുന്നു.

നമ്മുടെ ശാസ്ത്രജ്ഞന്മാർ വേഗത്തിൽ ഗവേഷണം നടത്തുന്നതോ മാധ്യമങ്ങളോട് അമിതമായി സംസാരിക്കുന്നതോ അല്ല നമ്മുടെ പ്രശ്നം. യഥാർത്ഥ ശാസ്ത്രജ്ഞന്മാർ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിച്ചിരിക്കുകയും ശാസ്ത്ര പഠനങ്ങൾ വർഷങ്ങൾക്ക് ശേഷം മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ്.

സർക്കാർ സംവിധാനങ്ങളിലുള്ള ശാസ്ത്രജ്ഞർക്ക് ഇത്തരം സാഹചര്യങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കാൻ പരിശീലനം നൽകുകയും ദുരന്ത നിവാരണത്തിന് ചിലവാക്കുന്നതിൽ ഒരു പങ്ക് ഗവേഷണത്തിന് മാറ്റിവെക്കുകയും വേണം. ദുരന്തത്തിന് ശേഷമുള്ള പുനർ നിർമ്മാണങ്ങൾ ഈ ദുരന്തത്തെ അടിസ്ഥാനമായി പഠിച്ചതിന്റെ വെളിച്ചത്തിലാകണം.

ഈ വിഷയത്തിൽ വേഗത്തിൽ ഇടപെട്ട മുഖ്യമന്ത്രിയോട് വീണ്ടും നന്ദി പറയുന്നു.

മുരളി തുമ്മാരുകുടി