സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി


കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരും രംഗത്തെത്തി.

സിനിമാ താരങ്ങളായ ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, പാര്‍വതി, കാളിദാസ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തില്‍ പങ്കെടുത്തു. മുന്‍പ് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ ജീവിത സഖിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. 

'ബോഗയ്ന്‍വില്ല' എന്ന അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു വിവാഹം.