നിപ; സമ്പര്‍ക്ക പട്ടികയിലെ ഒന്‍പത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ; സമ്പര്‍ക്ക പട്ടികയിലെ ഒന്‍പത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്


മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒന്‍പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാംപിളുകളാണ് അയച്ചിരിക്കുന്നത്. കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് പെരിന്തല്‍മണ്ണിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവരാണിവര്‍. തിരുവനന്തപുരം സ്വദേശികളായ നാലു പേരുടെ ഫലം കൂടി വരാനുണ്ട്.

മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 406 പേരാണുണ്ടായിരുന്നത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.