കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളിലൊന്ന് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളിലൊന്ന് ഉദ്ഘാടനം ചെയ്തു


കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളിലൊന്നായ അവിഗ്ന ഗ്രൂപ്പിന്റെ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു.  150 കോടി രൂപയാണ് നിക്ഷേപം. 

1500ലധികം പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന പാര്‍ക്ക് അങ്കമാലി പുളിയനത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്.


കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളിലൊന്ന് ഉദ്ഘാടനം ചെയ്തു

21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം കേരളത്തിലെ ആധുനിക വെയര്‍ഹൗസ്, ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്‌ളിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്‌ളൈജാക്ക് തുടങ്ങിയ ആഗോള വന്‍കിട കമ്പനികള്‍ ഇതിനകം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.