റോബിന്‍ ഇലക്കാട്ടിലിന് മൂന്നാം വിജയം

റോബിന്‍ ഇലക്കാട്ടിലിന് മൂന്നാം വിജയം


ഹൂസ്റ്റണ്‍: വീണ്ടും റോബിന്‍ ഇലക്കാട്ട്. മിസോറിയിലെ മേയറായി മലയാളിയായ റോബിന്‍ ജെ ഇലക്കാട്ട് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 

ഇലക്കാട്ടിന് 54 ശതമാനം വോട്ടാണ് ലഭിച്ചത്. എതിരാളി ജെഫ്രി എല്‍ ബോണിക്ക് 46 ശതമാനം വോട്ടുകളും ലഭിച്ചു. പോള്‍ ചെയ്ത 14467 വോട്ടില്‍ ഇലക്കാട്ട് 7745 വോട്ടുകള്‍ നേടിയപ്പോള്‍ ബോണിക്ക് 6722 വോട്ടുകള്‍ ലഭിച്ചു. 

ശക്തമായ ഇന്ത്യന്‍ സാന്നിധ്യമുള്ള ഫോര്‍ട്ട് ബെന്റ് കൗണ്ടിയില്‍ ഏഷ്യന്‍ വംശജരുടെ വലിയ പിന്തുണയാണ് ഇലക്കാട്ടിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മികച്ച ഭരണനേട്ടവും അടിസ്ഥാന സൗകര്യ വികസനവും നികുതിയില്‍ കുറവു വരുത്തിയതും പൊതുസുരക്ഷ മെച്ചപ്പെടുത്തിയതും റോബിന്‍ ജെ ഇലക്കാട്ടിന്റെ ബാലറ്റില്‍ പ്രതിഫലിച്ചു.