മലപ്പുറം: കടലില്‍ ചാടി മരിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പോക്‌സോ കേസ് പ്രതി പിടിയില്‍. മലപ്പുറം മാളിയേക്കല്‍ സ്വദേശി മുഹമ്മദ് നാഫിയാണ് (24) അറസ്റ്റിലായത്. പോക്‌സോ കേസില്‍ വിചാരണ തുടരുന്നതിനിടെ മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്.
നാഫിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം കാളികാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ എറണാകുളത്ത് താന്‍ ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ നാഫി കോഴിക്കോട് ബേപ്പൂര്‍ കടപ്പുറത്ത് എത്തി ആത്മഹത്യകുറിപ്പ് എഴുതി വെച്ച് തന്റെ വസ്ത്രമടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് പോകുകയായിരുന്നു. കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം.
കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാളികാവ് പൊലീസ് ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടല്‍ക്കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും വയര്‍ലെസ് സന്ദേശം കൈമാറി. കടലില്‍ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങളും പരിശോധിച്ചു. നാഫിയെ കുറിച്ച് തുടരെ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് പ്രതി ജീവിച്ചിരിക്കുന്ന വിവരം അറിയാന്‍ സാധ്യതയുള്ള 30 ഓളം ആളുകളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നാഫിയുടെ ഫോണില്‍ നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്എംഎസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ബേപ്പൂര്‍ കടലില്‍ ചാടി മരിച്ച പോക്‌സോ കേസ് പ്രതിയെ രണ്ടുമാസത്തിനുശേഷം ആലപ്പുഴയില്‍ നിന്ന് പോലീസ് പൊക്കി