കൊച്ചി: തനിക്കെതിരായ പോക്‌സോ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി തിരുവനന്തപുരം കൗണ്‍സിലറും മുന്‍ ഡി ജി പിയുമായ ആര്‍ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു.
പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്നായിരുന്നു ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തന്റെ വാദം കേള്‍ക്കാതെയാണ് പരാതി മജിസ്‌ട്രേറ്റ് പൊലീസിന് കൈമാറിയതെന്നാണ് ശ്രീലേഖ ഹര്‍ജിയില്‍ ഉന്നയിച്ചത്.
ശ്രീലേഖയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ഇടക്കാല സ്റ്റേ നല്‍കിയിട്ടില്ല. തനിക്കെതിരേ വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തികൊണ്ടുവന്ന പരാതിയാണിതെന്നും പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്.
