വയനാട്ടിൽ 2 കുട്ടികൾക്ക് ഷി​ഗെല്ല; 339 പേർക്ക് രോ​ഗലക്ഷണം

വയനാട്ടിൽ 2 കുട്ടികൾക്ക് ഷി​ഗെല്ല; 339 പേർക്ക് രോ​ഗലക്ഷണം


സുൽത്താൻ ബത്തേരി: വയനാട്ടിലെ ഒരു സ്കൂളിലെ രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു. ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ നാലര വയസുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതയുള്ള 339 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21 പേർ താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും ആരോ​ഗ്യനില ​ഗുരുതരമല്ല. രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ വിലയിരുത്താൻ ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ നാളെ വയനാട്ടിലെത്തും. 

21 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടുപേരുടെ രോ​ഗം സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദ്ദി, വയറിളക്കം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധ എന്ന നി​ഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ബാക്ടീരിയൽ ഇൻഫക്ഷനാണെന്ന് കണ്ടെത്തി.