ദുബായിൽ മിനിബസ് ട്രക്കിൽ ഇടിച്ച് ഇന്ത്യക്കാർ അടക്കം 7 പേർ മരിച്ചു

ദുബായിൽ മിനിബസ് ട്രക്കിൽ ഇടിച്ച് ഇന്ത്യക്കാർ അടക്കം 7 പേർ മരിച്ചു


ദുബായ്: ട്രക്കിൽ മിനിബസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാർ അടക്കം ഏഴുപേർ മരിച്ചു. എമിറേറ്റ്സ് റോഡിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ദുബായ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, മെക്കാനിക്കൽ തകരാർ മൂലം ട്രക്ക് റോഡിന്റെ മദ്ധ്യത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നെന്നും പിന്നിലൂടെയെത്തിയ മിനിബസ് ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 9 ഓളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരങ്ങൾ. ഇവരിൽ ആരൊക്കെ ഇന്ത്യക്കാർ ആണെന്നത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. 

അപകടത്തിന് കാരണമായ സാഹചര്യങ്ങൾ അന്വേഷകർ പരിശോധിച്ചുവരികയാണെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.