തെഹ്‌റാന്‍: ഇസ്രയേലിനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ തെക്കന്‍ ലെബനനിലോ ബെയ്‌റൂട്ടിന്റെ ഉപനഗര മേഖലയായ ദാഹിയെയിലോ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയാല്‍ ഇതിലും കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ സായുധ സേന മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമുള്ള മറുപടിയായാണ് ഇറാന്‍ നടപടി സ്വീകരിച്ചതെന്ന് ഖത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്താവനയില്‍ പറയുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള ആക്രമണ- പ്രത്യാക്രമണങ്ങള്‍ യുദ്ധം നിര്‍ത്താനുള്ള ശ്രമങ്ങളെ തകര്‍ക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍, ഇരു രാജ്യങ്ങളും ഉടന്‍ വെടിവെപ്പ് നിര്‍ത്തണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം.
ഇറാന്റെ ആക്രമണം ഇസ്രയേലിനും അതിന്റെ പിന്തുണക്കാര്‍ക്കും ഒരു പാഠമായിരിക്കണമെന്നും സായുധ സേന വ്യക്തമാക്കി.
സായുധ സേനയുടെ സൈനിക നടപടികള്‍ താത്ക്കാലികമായി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നതായും എന്നാല്‍ ആക്രമണങ്ങളും പ്രകോപനങ്ങളും തുടരുകയാണെങ്കില്‍, പ്രത്യേകിച്ച് തെക്കന്‍ ലെബനനില്‍, മുമ്പത്തേതിനേക്കാള്‍ കഠിനവും തകര്‍ത്തുകളയുന്നതുമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണ് മുന്‍ഗണനയെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.
രാജ്യത്തിന്റെ അവകാശങ്ങള്‍ ശക്തമായി സംരക്ഷിക്കും. ഒരു ഭീഷണിക്കും മുന്നില്‍ പിന്നോട്ടില്ല. നയതന്ത്രവും പ്രതിരോധവും ദേശീയ ശക്തിയുടെ രണ്ട് ചിറകുകളാണെന്നും തങ്ങള്‍ യുദ്ധഭൂമിയും ചര്‍ച്ചാമേശയും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന പ്രകാരമാണ് തീരുമാനമെന്ന് ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ ഹീബ്രു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുല്ലയ്ക്കെതിരായ സൈനിക നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോരാട്ടം അവസാനിച്ചുവെന്ന ധാരണയുണ്ടെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇറാന്‍ ആക്രമണം നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചതായും ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
