തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) പരിശോധന. ആലപ്പുഴ ചെങ്ങന്നൂരിലെ വസതിയിലാണ് എസ് ഐ ടി പരിശോധന നടത്തുന്നത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉച്ചയോടെയാണ് എസ് ഐ ടി കണ്ഠര് രാജീവരുടെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് തന്ത്രിയെ എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെങ്കിലും താന്‍ നിരപരാധിയാണെന്നായിരുന്നു തന്ത്രി ആദ്യം പ്രതികരിച്ചിരുന്നത്.
