എഴുപതാം വയസ്സില്‍ എഴുതി തുടങ്ങി: പൂര്‍ത്തിയാക്കിയത് 20 നോവലുകള്‍; തൈശ്ശേരി വര്‍ക്കി കുരുന്നപ്പന്‍ അന്തരിച്ചു

എഴുപതാം വയസ്സില്‍ എഴുതി തുടങ്ങി: പൂര്‍ത്തിയാക്കിയത് 20 നോവലുകള്‍; തൈശ്ശേരി വര്‍ക്കി കുരുന്നപ്പന്‍ അന്തരിച്ചു


തിരുവനന്തപുരം: എഴുത്തുകാരനും ഫോറസ്റ്റ് വകുപ്പ് മുന്‍ റേഞ്ച് ഓഫീസറുമായ തൈശ്ശേരി വര്‍ക്കി കുരുന്നപ്പന്‍ അന്തരിച്ചു. എടത്വ തൈശ്ശേരി കുടുംബാംഗമാണ്. 99  വയസായിരുന്നു. 

തിരുവന്തപുരത്തെ ആദ്യകാല തടിമില്ലായ അഴകിയ  മണ്ഡപം ട്രിവാന്‍ഡ്രം ടിംബേര്‍സ് ആന്‍ഡ്  സോമില്‍ സ്ഥാപകനാണ്. 

സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സാഹിത്യ രംഗത്ത് സജീവമായ അദ്ദേഹം  20 നോവലുകളും ഒരു കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. 

സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച 10.30ന് വട്ടിയൂര്‍ക്കാവ് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കും. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ബെന്നി, വിനീത, നോബിള്‍, ലത വര്‍ഗീസ്, കവിത. മരുമക്കള്‍: ജാന്‍സി, ജോര്‍ജ് സക്കറിയ, ശ്രീജ, പീറ്റര്‍, പ്രേമം റിച്ചി.